പരാക്രമം എഐ ക്യാമറകളോട്; പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ, എല്ലാം കണ്ട് മുകളിൽ മറ്റൊരാൾ!

Published : Nov 24, 2023, 02:09 AM IST
പരാക്രമം എഐ ക്യാമറകളോട്; പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ, എല്ലാം കണ്ട് മുകളിൽ മറ്റൊരാൾ!

Synopsis

ഈ മാസം ഏഴാം തീയതി പുലർച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.

കൊച്ചി: എറണാകുളം കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ രണ്ട് യുവാക്കൾ ചേർന്നു നശിപ്പിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഈ മാസം ഏഴാം തീയതി പുലർച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.

അതേസമയം, റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു.  നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.  

എത്തിയത് മലദ്വാരത്തിനടുത്ത് വേദനയായി; കൃത്രിമ സഞ്ചി ഇല്ലാതെ ഇനി ജീവിക്കാനാകില്ല, ആശുപത്രിയുടെ വീഴ്ച; വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ