ഇന്നലെ രാത്രി മുതൽ ഇവിടെയുണ്ടെന്ന് നാട്ടുകാർ; വിവരമറിഞ്ഞ് ആർആർടി സംഘമെത്തി, മുള്ളൻകൊല്ലിയിൽ കുട്ടിയാന പിടിയിൽ

Published : Jan 10, 2025, 12:33 PM ISTUpdated : Jan 10, 2025, 12:38 PM IST
ഇന്നലെ രാത്രി മുതൽ ഇവിടെയുണ്ടെന്ന് നാട്ടുകാർ; വിവരമറിഞ്ഞ് ആർആർടി സംഘമെത്തി, മുള്ളൻകൊല്ലിയിൽ കുട്ടിയാന പിടിയിൽ

Synopsis

വയനാട് ജനവാസ മേഖലയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന പിടിയിൽ. മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിലാണ് ആനയിറങ്ങിയത്.

വയനാട്: വയനാട് ജനവാസ മേഖലയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന പിടിയിൽ. മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിലാണ് ആനയിറങ്ങിയത്. ആർആർടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയെ തോൽപ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. കടുവ ഓടിച്ചപ്പോൾ ഉണ്ടായ പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ തോൽപ്പെട്ടിയിലെത്തിച്ച് വി​ദ​ഗ്ധ ചികിത്സ നൽകും. ജനവാസമേഖലയിലെ വീടുകൾക്ക് സമീപം ഓടി നടക്കുകയായിരുന്നു. ആർആർടി സംഘം വളരെ സമയത്തെ നിരീക്ഷണത്തിന് ശേഷമാണ് ആനയെ പിടികൂടിയത്. 

ഇന്നലെ രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ വീടുകളുടെ സമീപത്തേക്കും ഓടിയെത്തുന്നുണ്ടായിരുന്നു. കുട്ടിയാനയുടെ കാലിൽ മാത്രമല്ല, തുമ്പിക്കൈയിലും പരിക്കുണ്ട്. കാട്ടിലേക്ക് തുരത്താൻ ആർആർടി സംഘം ശ്രമിക്കുന്നതിനിടെയാണ് പരിക്ക് ശ്രദ്ധയിൽപെട്ടത്. കാപ്പിത്തോട്ടത്തിൽ വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു വീട്ടിലേക്ക് ആന ഓടിക്കയറി. മതിലുള്ള വീടായതിനാൽ മറ്റെങ്ങോട്ടും ഓടാൻ സാധിച്ചില്ല. തുടർന്നാണ് ആനയെ പിടികൂടിയത്. മികച്ച ചികിത്സ നൽകി പരിക്ക് ഭേദമാക്കിയതിന് ശേഷം പുനരധിവാസം നടത്താനാണ് ആർആർടി അധികൃതരുടെ തീരുമാനം. 

PREV
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു