
തൃശ്ശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിനുള്ളിൽ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ഉള്ളത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പികൈ അറ്റ് പോയതെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാവാം.
നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കകയായിരുന്നു. തുമ്പിക്കൈ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രസവിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അനുമാനം. അഞ്ച് അനകളുടെ കൂട്ടമാണ്. വനപാലകരുടെ സംഘം മേഖലയിലേക്ക് പോയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam