കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

Published : Jan 11, 2023, 10:26 AM IST
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

Synopsis

പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ രാത്രി ബോംബ് ഭീഷണി എത്തിയത്. 

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഫോൺ വിളിച്ച് പറഞ്ഞയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഇയാൾ വിളിച്ച് പറഞ്ഞത്. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ രാത്രി ബോംബ് ഭീഷണി എത്തിയത്. 

Read More : മായം കലർത്തിയ പാൽ പിടികൂടി, ഹൈഡജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാൽ കൊണ്ടുവന്നത് തമിഴ്നാട്ടിൽ നിന്ന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു