കോഴിക്കോട് കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ഫസ്റ്റ് എയ്ഡ് സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Nov 23, 2022, 1:41 PM IST
Highlights

കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

കോഴിക്കോട്: കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവൻ രക്ഷാ സംവിധാനത്തോടെയുള്ള മെഡിക്കൽ  ഫസ്റ്റ്  എയ്ഡ് സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വയോധികരും നിരാലംബരുമായ നിരവധിയാളുകൾ ദിനംപ്രതിയെത്തുന്ന  കളക്ടറേറ്റിലും കോടതി സമുച്ചയത്തിലും മെഡിക്കൽ ഫസ്റ്റ് എയ്ഡ് സൗകര്യം സ്ഥാപിക്കുകയാണെങ്കിൽ നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഡിസംബർ 29 ന് കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കളക്ടറേറ്റിൽ കൂടിക്കാഴ്ചക്കെത്തിയ  ആൾ കുഴഞ്ഞുവീണ് ആശുപത്രിയിൽ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.

ഒറ്റത്തവണയായി 4.8 ലക്ഷം നൽകണമെന്ന് ബാങ്ക്: വേലായുധനന്‍റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാര്‍
 

click me!