സര്‍വകലാശാലകള്‍ സംയുക്തമായി ദുരന്തനിവാരണ കേന്ദ്രം തുടങ്ങും

Published : Apr 10, 2019, 10:51 PM ISTUpdated : Apr 11, 2019, 04:29 PM IST
സര്‍വകലാശാലകള്‍ സംയുക്തമായി ദുരന്തനിവാരണ കേന്ദ്രം തുടങ്ങും

Synopsis

പരിശീലകര്‍ക്കുള്ള പരിശീലനം ആരംഭിക്കുവാനും തീരുമാനമായി

കോഴിക്കോട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ കാലിക്കറ്റ് സര്‍വകലാശാലാ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇരു സര്‍വകലാശാലകളും സഹകരിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കേന്ദ്രം തുടങ്ങും. പരിശീലകര്‍ക്കുള്ള പരിശീലനം ആരംഭിക്കുവാനും തീരുമാനമായി.

കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ പി.പി.അജിത, പ്ലാനിംഗ് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ഡോ.എം.എം.മുസ്തഫ, ഡോ.എം.മനോഹരന്‍, ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, ഡോ.ഇ.പുഷ്പലത, ഡോ.ബേബി ശാരി, ഡോ.ഇ.കെ.സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  കഴിഞ്ഞ പ്രളയകാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം
അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും