പാസ്റ്റർ എൽദോ വർഗീസ് ആണ് ആദ്യം മതിലിനടത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് നോക്കിയപ്പോൾ മാളത്തിൽ കൂടുതൽ പാമ്പുകൾ ഉണ്ടെന്ന് മനസിലായി. പാമ്പ് പിടുത്തക്കാ‍ർ മതിൽക്കെട്ട് പരിശോധിച്ചപ്പോഴാണ് ഒന്നല്ല, മൂന്ന് മൂർഖൻ പാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയത്.

കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് ഐപിസി ബഥേൽ ചർച്ച് ഹാളിന്‍റെ മുറ്റത്ത് മതിൽക്കെട്ടിൽ നിന്നും മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് ചർച്ച് ഹാളിനു സമീപത്ത് വെച്ച് പാമ്പിനെ കണ്ടത്. പാസ്റ്റർ എൽദോ വർഗീസ് ആണ് ആദ്യം മതിലിനടത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് നോക്കിയപ്പോൾ മാളത്തിൽ കൂടുതൽ പാമ്പുകൾ ഉണ്ടെന്ന് മനസിലായി. ഇതോടെ പാസ്റ്റർ എൽദോ വാർഡ് മെമ്പർ ബിൻസിയെ വിവരമറിയിച്ചു. മെമ്പ‍ർ അറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധരായ മാർട്ടിൻ മേയ്ക്ക മാലിയും, ജുവൽ ജൂഡിയും സ്ഥലത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാമ്പ് പിടുത്തക്കാ‍ർ മതിൽക്കെട്ട് പരിശോധിച്ചപ്പോഴാണ് ഒന്നല്ല, മൂന്ന് മൂർഖൻ പാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൂന്ന് പാമ്പുകളെയും പിടികൂടിയത്. പിടികൂടിയ പാമ്പുകളെ വനപാലകർക്ക് കൈമാറും. ആദ്യമായാണ് മൂന്ന് പാമ്പുകളെ ഒരു മാളത്തിൽ നിന്ന് പിടികൂടുന്നതെന്ന് മാർട്ടിൻ പറഞ്ഞു. ചൂട് കൂടുതലായതിനാൽ മതിൽകെട്ടിലും, മാളങ്ങളിലും, തണുപ്പുള്ള പ്രദേശങ്ങളിലും പാമ്പുകൾ ഉണ്ടാകുമെന്നും ജാഗ്രത വേണമെന്നും ഇവ‍ർ പറഞ്ഞു.