ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്; കോഴിക്കോട് മെഡിക്കൽ കോളേജിന് കിരീടം

Published : Apr 16, 2019, 07:02 PM IST
ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്; കോഴിക്കോട് മെഡിക്കൽ കോളേജിന് കിരീടം

Synopsis

കോര്‍പ്പേറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന ഫൈനല്‍ മത്സരത്തില്‍ മെഡിക്കല്‍ കോളെജ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജില്ലാ പൊലീസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്

കോഴിക്കോട്; ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കെന്‍സ വെല്‍നസ് ഫുട്ബാള്‍ ലീഗില്‍ ബി ഡിവിഷന്‍ വിഭാഗത്തില്‍ മെഡിക്കല്‍ കോളേജ് ജേതാക്കളായി. കഴിഞ്ഞ ദിവസം കോര്‍പ്പേറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന ഫൈനല്‍ മത്സരത്തില്‍ മെഡിക്കല്‍ കോളെജ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജില്ലാ പൊലീസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്.

വിജയികള്‍ക്ക് ഗോകുലം എഫ് സി ചീഫ് കോച്ച് ബിനോ ജോര്‍ജ്ജ് ട്രോഫികള്‍  സമ്മാനിച്ചു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ കുട്ടിശങ്കരന്‍ അധ്യക്ഷത വഹിച്ചു. കെ പി മമ്മദ്‌കോയ, പി സി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഡി ഡിവിഷണില്‍ ദി റെയില്‍വ്യൂ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉദയസ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. സി എഫ് സി എ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. എക്‌സലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ലിബറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും രണ്ട് വീതം ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ 58കാരൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം