
മുഹമ്മ: സൈക്കിളില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്ക് സുമനസ്സുകളുടെ സഹായം വേണം. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കലശിവെളി ലക്ഷംവീട് കോളനിയില്‍ തോമസുകുട്ടി മിനി ദമ്പതികളുടെ മകള്‍ അനുമോള്‍(17)ആണ് സഹായം തേടുന്നത്.
കഴിഞ്ഞ 10ന് കാവുങ്കല്‍ ജംഗ്ഷന് സമീപം അപകടത്തില്‍ പെട്ട് മസ്തിഷ്‌ക്കത്തിലെ രക്തസ്രാവം നിലയ്ക്കാത്തതിനെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അനുമോളെ വൈക്കത്തെ ഇന്‍ഡോഅമേരിക്കന്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 ലക്ഷത്തോളം രൂപ ഓപ്പറേഷനും ചികിത്സാചെലവിനും വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍അറിയിച്ചിട്ടുള്ളത്. സാമ്പത്തിക പരാധീനത മൂലം വളരെയധികം ബുദ്ധിമുട്ടുന്ന ഈ പതിനേഴുകാരിയുടെ കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവുകള്‍ താങ്ങാനുള്ള കഴിവില്ല.
അനുമോളുടെ ചികിത്സാച്ചെലവ് കണ്ടെത്താന്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തിവരികയാണ്. വാര്‍ഡ് അംഗം വി പ്രസന്നന്‍ ചെയര്‍മാനും പി എസ് ലാലിമോന്‍ കണ്‍വീനറുമായുള്ള ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തില്‍ ആണ് പണം സമാഹരിക്കുന്നത്. ഇതിലേക്കായി മണ്ണഞ്ചേരി ഫെഡറല്‍ ബാങ്കില്‍ അകൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ :12750100150156. ഐ എഫ് എസ് സി :എഫ് ഡി ആര്‍ എല്‍ 0001251. ഫോണ്‍: 9287590515, 8089136232.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam