കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

Published : Nov 29, 2018, 07:43 PM IST
കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

Synopsis

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.     

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ/ബി.കോം വേക്കേഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം ഓണേഴ്‌സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും, എന്‍.എസ്.എസ്/എന്‍.സി.സി/സ്‌പോര്‍ട് വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ യു.ജി റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷയും ഡിസംബര്‍ പത്തിലേക്ക് മാറ്റി.    

നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം  റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ പത്തിലേക്ക് മാറ്റി.  നവംബര്‍ 30-ന് നടത്താനിരുന്ന സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയും, ഒന്നാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കേക്ക് കഴിച്ചതിന് പിന്നാലെ മരണമെന്ന് ആരോപണം; വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി