'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ, ഇറങ്ങിപ്പോയി; കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി

Published : Dec 19, 2025, 11:28 AM IST
DSU

Synopsis

ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്

കോഴിക്കോട്: രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറാണ് റദ്ദാക്കിയത്. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഇറങ്ങിപ്പോയി. 'നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ' എന്നാണ് സത്യപ്രതിജ്ഞയിൽ പറഞ്ഞത്. ചെയർമാൻ അമൽ ദേവ് സത്യപ്രതിജ്ഞ ചെയ്യവേ, വി സി ഇറങ്ങിപോകുകയും ചടങ്ങ് റക്കാക്കുകയുമായിരുന്നു. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്. ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാട്ടുപന്നിയെ തടയാൻ വിരിച്ച വലയിൽ കുരുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്, പരിക്കേറ്റ നിലയിൽ; മുറിവ് തുന്നിക്കെട്ടി, രക്ഷകരായി സർപ്പ വോളണ്ടയിർ
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ തീപിടിച്ചു, തീഗോളമായി കാർ; 2 കുട്ടികളടക്കം 5 പേർക്കും അത്ഭുത രക്ഷ