തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ തീപിടിച്ചു, തീഗോളമായി കാർ; 2 കുട്ടികളടക്കം 5 പേർക്കും അത്ഭുത രക്ഷ

Published : Dec 19, 2025, 10:47 AM IST
Car Fire Kerala

Synopsis

എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച സൈലോ കാറാണ് കത്തിയത്. എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. കാർ പൂര്‍ണമായും കത്തിനശിച്ചു. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കം വെട്ടുന്നവരെ കണ്ട് ആദ്യം പേടിച്ചു, പിന്നെ അമ്പരപ്പ്! പുഴയിലെ വെള്ളത്തിൽക്കിടന്ന് പൊരിഞ്ഞ അടി, കൗതുകമായി രാജവെമ്പാലകളുടെ പോര്
ആലുവ മണപ്പുറത്ത്‌ എത്തിയ യുവാക്കളുടെ തല അടിച്ച് പൊട്ടിച്ച ശേഷം ഫോണും പണവും കവർന്നു; പ്രതികൾ പിടിയിൽ