വിദേശത്ത് നിന്ന് വന്നത് 12 ദിവസം മുമ്പ്, മടങ്ങാനിരിക്കെ ജീവനൊടുക്കി; മകന്റെ അസുഖം കുടുംബത്തെ തളർത്തി

Published : Mar 07, 2024, 02:36 PM ISTUpdated : Mar 07, 2024, 02:42 PM IST
വിദേശത്ത് നിന്ന് വന്നത് 12 ദിവസം മുമ്പ്, മടങ്ങാനിരിക്കെ ജീവനൊടുക്കി; മകന്റെ അസുഖം കുടുംബത്തെ തളർത്തി

Synopsis

അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി.

തൃശൂർ: തൃശ്ശൂർ പേരാമം​ഗലം അമ്പലക്കാവിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയും ഭർത്താവും വെവ്വേറെ മുറികളിൽ തൂങ്ങി മരിച്ച നിലയിലും കുട്ടിയെ നിലത്ത് കിടത്തിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. കുട്ടി ഓട്ടിസം ബാധിതനായിരുന്നതിനാൽ തന്നെ ഇതിന്റെ മനോവിഷമത്തിലായിരുന്നു ദമ്പതികളെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ എന്താണ് എഴുതിയിട്ടുള്ളതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടർന്ന്  അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. മറ്റൊരു വാതിലിലൂടെയാണ് അകത്ത് കയറിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തിരിച്ചു പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്യുന്നത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.  മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും. 

10 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ മോചനം; പ്രൊഫസർ ജി എൻ സായിബാബ ജയിൽമോചിതനായി 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം