Asianet News MalayalamAsianet News Malayalam

10 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ മോചനം; പ്രൊഫസർ ജി എൻ സായിബാബ ജയിൽമോചിതനായി

നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു

 

Professor GN Saibaba released from jail after 10 years sts
Author
First Published Mar 7, 2024, 2:28 PM IST

ദില്ലി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ദില്ലി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ ജയിൽ മോചിതനായി. പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിടുന്നത്. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. 

കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ചൊവ്വാഴ്ച ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കേസിൽ മഹാരാഷ്ട്ര സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios