വാങ്ങിയത് മഞ്ചേരിയിലെ മുറുക്കാന്‍ കടയില്‍ നിന്ന്, വർണക്കടലാസിൽ പൊതിഞ്ഞ 'മിഠായി'കളുമായി 18കാരനും 19കാരനും അറസ്റ്റിൽ

Published : Sep 17, 2025, 12:38 PM IST
cannabis candy seized from Kerala

Synopsis

വര്‍ണ കടലാസില്‍ പൊതിഞ്ഞ 125 ഗ്രാം വരുന്ന കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ഇരുവരും മഞ്ചേരിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി.

മലപ്പുറം: കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. ഗുഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. വര്‍ണ കടലാസില്‍ പൊതിഞ്ഞ 125 ഗ്രാം വരുന്ന കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ചെക്ക്‌പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി യിലുണ്ടായിരുന്ന അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മുസ്തഫ ചോലയിലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. ഇരുവരും മഞ്ചേരിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളുടെ മൊഴി പ്രകാരം കടയില്‍ മഞ്ചേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മിഠായികളുടെ ലേബലില്‍ ഛത്തിസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേല്‍വിലാസമാണ് ഉള്ളത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായികള്‍ പരിശോധനക്കായി കോഴിക്കോട് റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ചു. പ്രതികളെയും തൊണ്ടി സാധനങ്ങളും കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ എക്‌സൈസ് റേഞ്ചിന് കൈമാറി.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്