ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു, ഷോള്‍ഡര്‍ ബാഗില്‍ നിന്ന് കണ്ടെടുത്തത് കഞ്ചാവ്; 3 വര്‍ഷം തടവും പിഴയും

Published : Mar 01, 2025, 08:54 AM IST
ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു, ഷോള്‍ഡര്‍ ബാഗില്‍ നിന്ന് കണ്ടെടുത്തത് കഞ്ചാവ്; 3 വര്‍ഷം തടവും പിഴയും

Synopsis

2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടുന്നത്.

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കടത്തിയെന്ന കേസില്‍ യുവാവിന് തടവും പിഴയും. 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ ബത്തേരി മൈതാനിക്കുന്ന് പട്ടേല്‍ വീട്ടില്‍ ഷിയാസ് പാട്ടേലി(26)നെയാണ് മൂന്ന് വര്‍ഷം തടവിനും കാല്‍ ലക്ഷം രൂപ പിഴയും ഒടുക്കാന്‍ വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി(എന്‍.ഡി.പി.എസ്) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 

2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടുന്നത്. ബൈക്കില്‍ കല്‍പ്പറ്റ ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. അന്നത്തെ് കല്‍പ്പറ്റ എസ്ഐ പി.ജെ. ജെയിംസാണ് പ്രതിയെ പിടികൂടിയത്.  അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. ശ്രദ്ധാധരന്‍ ഹാജരായി.

ട്രെയിനിൽ നിന്നിറക്കിയത് പതിവിൽക്കൂടുതൽ ബാ​ഗുകൾ, സംശയം തോന്നി; പരിശോധനയില്‍ കുടുങ്ങിയത് 20 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ