റെയിൽവെ സ്റ്റേഷനടുത്തുള്ള പാർക്കിങ് കേന്ദ്രം, കാത്തിരുന്ന് ആരുടെയും കണ്ണിൽപ്പെടാതെ ബൈക്കുമെടുത്ത് മുങ്ങും

Published : Mar 01, 2025, 08:39 AM ISTUpdated : Mar 01, 2025, 08:45 AM IST
റെയിൽവെ സ്റ്റേഷനടുത്തുള്ള  പാർക്കിങ് കേന്ദ്രം, കാത്തിരുന്ന് ആരുടെയും കണ്ണിൽപ്പെടാതെ ബൈക്കുമെടുത്ത് മുങ്ങും

Synopsis

കുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഈ സംഭവത്തിന് പിന്നിൽ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് പേരെ പിടികൂടുകയും  ചെയ്തു.

ആലപ്പുഴ: കായംകുളം റെയിൽവേസ്റ്റേഷൻ പരിസരത്തു നിന്നും ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു എന്ന് പരാതി. മോഷണ കേസുകളുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കഴിഞ്ഞ ദിവസം കായംകുളം പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മോഷണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ വാഹന സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വളരെ നേരം കാത്തിരുന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് ഇരുചക്ര വാഹനങ്ങളുടെ മോഷണം. സംഭവത്തിന്‌ പിന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പടെ ഉണ്ടെന്ന് പോലിസ് പറയുന്നു. 

പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. റെയിൽവേ പരിസരത്ത് നിന്നും നിരവധി വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉണ്ട്. ബൈക്ക് മോഷണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പോലിസ് പറയുന്നത്. വ്യത്യസ്ത പരാതികളിലായി കായംകുളം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി