ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടിയുളള 10 കഞ്ചാവ് ചെടികൾ

Published : Jun 08, 2026, 01:18 PM IST
ganja

Synopsis

ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന കാത്തായി കോട്ടൺ മിൽസിന്റെ ഒഴിഞ്ഞ പറമ്പിൽ നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തി.  

കൊച്ചി: ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്ത് നിന്നാണ് ഒരാൾ പൊക്കമുളള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ചെടികൾ കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് ആറടി വരെ ഉയരമുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്; സൂര്യനെല്ലിയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് തൊട്ടുമുന്നിൽ നിന്ന് ഇളനീർ കച്ചവടക്കാരന്റെ ഗുഡ്‌സ് ഓട്ടോ മോഷണം പോയി; മോഷ്ടാവ് വാളയാർ കടന്നതായി സൂചന