
പാലക്കാട്: നഗരത്തിൽ നിന്ന് ടൗൺ സൗത്ത് പൊലീസ് 1.1 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശി ജംഷീദ് (25) ആണ് പിടിയിലായത്. എട്ടുഗ്രാമിന്റെ ചെറുപൊതികളാക്കിയ നിലയിലായിരുന്നു. പൊതിക്ക് 500 രൂപ നിരക്കിലാണ് വിൽപന. പ്രതി കാണിക്കാമാതാ പരിസരത്ത് ബൈക്കിൽ ആവശ്യക്കാരൻ കാത്തുനിൽക്കവേ അതുവഴി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംശയം തോന്നി പരിശോധിച്ചു. പൊലീസിനെകണ്ട് പരിഭ്രമിച്ച പ്രതി ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചു.
വണ്ടിയെടുക്കും മുമ്പേ പൊലീസിറങ്ങി തടഞ്ഞു. കൈയിലെ കവർ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിൽപനയ്ക്കെത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചു, വയനാട് ഡിവൈഎഫ്ഐ ജില്ലാ നേതാവിനെതിരെ നടപടി
ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജസുദ്ദീൻ, സീനിയർ സിപിഒമാരായ കെ സി പ്രദീപ്കുമാർ,കെ ബി രമേഷ്, എം സുനിൽ, എസ് സതീഷ്, സിപിഒമാരായ ബി ഷൈജു, ഋഷികേശ്, ആർ സൗമ്യ, എം കാസിം എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. സ്വയം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
Read more: ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം
കച്ചവടത്തിന് പ്രത്യേക കോഡ് ഭാഷയും ഇയാൾ പരിശീലിച്ചിരുന്നു. ഓഫ് എന്ന് പറഞ്ഞാൽ അന്ന് സാധനം കിട്ടില്ല. ഓൺ ആണെങ്കിൽ സാധനം റെഡിയാണ് എന്നർത്ഥം. വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ വിൽപ്പന. വളരെ തന്ത്രപരമായി വിൽപ്പന നടത്തി പോന്ന ഇയാൾ അപ്രതീക്ഷിതമായാണ് പൊലീസിന്റെ കയ്യിൽ അകപ്പെടുന്നത്. ഇയാൾക്ക് കൂടുതൽ കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam