അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച  വയനാട്ടിലെ  ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കി. 

കൽപ്പറ്റ: അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്തതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ലിജോ ജോണിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്.

Read more: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു

കഞ്ചാവ് സംഘത്തിന്റെ ആക്രമണം, തൃശൂരിൽ പൊലീസുകാരന് പരിക്ക്

തൃശൂർ: തൃശ്ശൂർ പെരുമ്പിലാവ് പാതാക്കരയിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കഞ്ചാവ് വിൽപ്പന സംഘം പ്രവർത്തിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. എന്നാൽ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 

Read more: ആലപ്പുഴയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചു; വീട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും കണ്ടെത്തി

അതേ സമയം, കൊല്ലം കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ഓടനവട്ടം സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡ് കൊട്ടരാക്കര ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയിലെ ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിൽ പ്രധാനിയാണ് വിശ്വനാഥൻ. കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

Read more: ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ്, പിടിച്ചെടുത്തു