വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Published : Feb 17, 2022, 03:50 PM ISTUpdated : Feb 17, 2022, 03:57 PM IST
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ഇരുവരേയും കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്

മലപ്പുറം: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് (Cannabis) വില്‍പ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂര്‍ പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.

225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരുടെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി. 

പിടിയിലായ യുവാക്കള്‍ ചില്ലറ വില്‍പ്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാന കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. കെ സത്യന്‍, സി പി ഒമാരായ ഇ പി ജയേഷ്, സായ് ടി ബാലന്‍, വി സ്വദഖത്തുല്ല എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

കേക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം

ദോഹ: നിരോധിത മയക്കുമരുന്ന് (Drug) ഗുളികകള്‍ ഖത്തറിലേക്ക് (Qatar) കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. കേക്ക് നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലൈറിക ഗുളികകളാണ് എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് വിഭാഗത്തിലെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ പിടിച്ചെടുത്തത്. 4060 ഗുളികകളാണ് ഇങ്ങനെ രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നത്. ഇവ പിടിച്ചെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുകയും ചെയ്‍തു. 

കാറിൽ വിൽപ്പനക്കെത്തിച്ച 22 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

 

മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി (Cannabis) രണ്ട് പേര്‍ പൊലീസിന്റെ (Police) പിടിയിലായി. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ് (28), അബ്ദുല്‍ ഗഫൂര്‍ (31)എന്നിവരെയാണ് മലപ്പുറം (Malappuram) കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി. എം പി പ്രദീപിന്റെ നിര്‍ദേശനുസരണം മലപ്പറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വി അമീറലി, മുഹമ്മദ് അലി, എം ഗിരീഷ്, സിയാദ് കോട്ട,  ആന്റി നര്‍കോട്ടിക് ടീം അംഗങ്ങളായ ദിനേഷ്, മുഹമ്മദ് സലീം. ജ, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, ഹമീദലി, പി രജീഷ്, ജാഫര്‍, എം ഉസ്്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ