നിയന്ത്രണം വിട്ട കാർ കരിക്ക് വിൽക്കുന്ന കടയിലേക്ക് പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം

Published : Mar 11, 2025, 08:06 PM IST
നിയന്ത്രണം വിട്ട കാർ കരിക്ക് വിൽക്കുന്ന കടയിലേക്ക് പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം

Synopsis

എറണാകുളം കോതമംഗലത്ത്  കരിക്കു വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്.

കൊച്ചി: എറണാകുളം കോതമംഗലത്ത്  കരിക്കു വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്. 33 വയസായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അപകടം. കോതമംഗലം കുത്തുകുഴിയിൽ റോഡരികിൽ കരിക്ക് കച്ചവടം നടത്തുകയായിരുന്നു ശുഭയുടെ നേരെ കാർ പാഞ്ഞു കയറുകയായിരുന്നു. കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടം. ശുഭയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. 

PREV
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്