ക്യാമറ കണ്ടപ്പോൾ കയ്യിലിരുന്ന ചാക്ക് ഉപയോഗിച്ച് തല മൂടിയാണ് മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മോഷ്ടാവിനെക്കുറിച്ച് സംശയമുള്ളതായും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അർച്ച ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി. പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി ഉപയോഗിച്ചത് രണ്ടെണ്ണം അവിടെയുണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതെടുത്തില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ഓഫ് ചെയ്തതിന് ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. മൂന്നെണ്ണം അടുക്കളയിലുണ്ടായിരുന്നു.
അതിൽ പകുതി ഉപയോഗിച്ച് രണ്ടെണ്ണം ഒഴിവാക്കി നിറയെ ഉളള കുറ്റിയാണ് മോഷ്ടിച്ചത്. ഇന്ന് വൈകിട്ടോടെ ഹോട്ടൽ പൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ ഉടമ അർച്ചന പറയുന്നു. വെളുപ്പിനെ എത്തിയപ്പോഴാണ് ലൈറ്റില്ലെന്ന് കണ്ടതും ഫ്യൂസൂരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടതുമെന്ന് അർച്ചന പറയുന്നു. ക്യാമറ കണ്ടപ്പോൾ കയ്യിലിരുന്ന ചാക്ക് ഉപയോഗിച്ച് തല മൂടിയാണ് മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മോഷ്ടാവിനെക്കുറിച്ച് സംശയമുള്ളതായും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അർച്ച ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
