മാര്‍ ഇവാനിയോസിലേക്ക് അമിതവേഗത്തിൽ കാറോടിച്ച് കയറ്റി;രണ്ട് വിദ്യാര്‍ത്ഥികൾക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Sep 17, 2019, 10:36 AM IST
Highlights

കേസിൽ ഇതേ ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ കുന്നുകുഴി ബാർട്ടൺഹിൽ സ്വദേശി രാകേഷിനെതിരെ കേസെടുത്ത് പൊലീസ് ജാമ്യത്തിൽ വിട്ടു. 

തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു. റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടികളിൽ ഒരാളെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

കേസിൽ ഇതേ ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ കുന്നുകുഴി ബാർട്ടൺഹിൽ സ്വദേശി രാകേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജാമ്യത്തിൽ വിട്ടു. പൊലീസ് ജാമ്യത്തിൽ വിട്ടു. രാകേഷാണ് കാറെടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് കോളജ് ക്യാമ്പസിന് സമീപത്തെ സ്കൂളിന് മുന്നിലാണ് അപകടം നടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് രാകേഷ് ക്യാമ്പസിനുള്ളിലേക്ക് അമിതവേഗത്തിൽ കാർ ഓടിച്ചുകയറ്റിയത്. സംഭവത്തിൽ മണ്ണന്തല പൊലീസ് ആണ് കേസെടുത്തത്. ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന സർവോദയ സിബിഎസ്ഇ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് പരിക്കേറ്റ കുട്ടികൾ.  

click me!