കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി വഴിയാത്രക്കാരന് പരിക്ക്, 10 ബൈക്കുകളിൽ ഇടിച്ചു

Published : Feb 16, 2023, 02:39 PM IST
കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി വഴിയാത്രക്കാരന് പരിക്ക്, 10 ബൈക്കുകളിൽ ഇടിച്ചു

Synopsis

നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പതിനാലു ബൈക്കുകൾക്ക് കേടുപറ്റി.

തൃശൂ‍ര്‍ : തൃശൂരിൽ കാർ പാഞ്ഞു കയറി വഴി യത്രക്കാരന് ഗുരുതര പരിക്ക്. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പതിനാലു ബൈക്കുകൾക്ക് കേടുപറ്റി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലാണ് കാർ നിയന്ത്രണം വിട്ടു കയറിയത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ആണ് കാർ ഓടിച്ചത്. 

Read More : മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം