തിരൂരിലെ വാഹനാപകടം; ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന7 വയസുകാരൻ മരിച്ചു; അപകടമുണ്ടായത് ഇന്നലെ

Published : Nov 09, 2024, 10:08 AM ISTUpdated : Nov 09, 2024, 10:10 AM IST
തിരൂരിലെ വാഹനാപകടം; ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന7 വയസുകാരൻ മരിച്ചു; അപകടമുണ്ടായത് ഇന്നലെ

Synopsis

 മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. 

മലപ്പുറം: മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തിൽ മതിലിനും കാറിനും ഇടയിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൻ്റെ സി.സിടിവി ദൃശ്യം ഇന്നലെ പുറത്തു വന്നിരുന്നു.

തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിന്‍റെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു.

അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോയി. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം