
തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കണ്ടെയ്‌നർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് കണ്ടെയ്‌നർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയാണ് അപകടത്തിൽ പെട്ടത്. കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് മരിച്ചത്.
ഭർത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖിൽ ജിത്തുമൊത്ത് ബൈക്കിൽ യാത്ര ചെയ്യവേ കണ്ടെയ്നർ ലോറി ബൈക്കിന് പുറകിൽ ഇടിക്കുകയും റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. കൃപയുടെ മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ അഖിൽ ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയായ കൃപ മുകുന്ദനും അഖിൽ ജിത്തുമായുള്ള വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 21നായിരുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് ഹെവി വാഹനങ്ങൾക്ക് യാത്ര വിലക്ക് നിലനിൽക്കുമ്പോഴും ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നു എന്നതും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്ത് ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam