ഇന്നോവ കാര്‍ ബൈക്കിലിടിച്ച് അപകടം; കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന യുവാവ് മരിച്ചു

Published : Sep 27, 2024, 11:20 PM IST
ഇന്നോവ കാര്‍ ബൈക്കിലിടിച്ച് അപകടം; കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന യുവാവ് മരിച്ചു

Synopsis

വടുതലയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 

പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതലയിൽ കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന റിൻഷാദ് (36) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരുക്കുറ്റിയിൽ വച്ച് എതിരേ വന്ന ഇന്നോവ കാർ റിൻഷാദിന്റെ ബൈക്കിൽ ഇടിക്കുകയും തെറിച്ച് വീണ റിന്‍ഷാദിന്റെ ദേഹത്തുകൂടെ വണ്ടി കയറി ഇറങ്ങുകയുമായിരുന്നു. 

ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികർത്തിൽ അബുവിന്റെ മകനാണ് റിൻഷാദ്. ഖബറടക്കം നടത്തി. മാതാവ്: റാഫി ഭാര്യ: ഫർസാന. മകൻ: ഇവാൻ ഇബ്നു റിൻഷാദ്.  സഹോദരിമാർ: റൂബീന, റിൻഷീന. 

31 പവന്‍ സ്വര്‍ണവും വെള്ളിയും കവര്‍ന്ന കേസ്: നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രതിയെ പൊക്കി മേപ്പയ്യൂര്‍ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു