
തൃശ്ശൂർ: പെരിഞ്ഞനത്ത് കാറിൻ്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ 35 വയസുള്ള ജുബേരിയ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
ആലപ്പുഴയില്‍ ഇന്ന് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശി നജീബ് (41)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടി കെ എം എം കോളേജന് സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നജീബിനെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also: രോഗത്തിൻ്റെ വിഷമതകൾക്ക് തൽക്കാലം അവധി; ആനവണ്ടിയിൽ 'സ്നേഹ യാത്ര'യുമായി ഇവർ