ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Published : May 16, 2026, 01:34 AM IST
bike accident

Synopsis

ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന കാർ എം സി റോഡിലേക്ക് കയറുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻവർഷായുടെ മരണം സംഭവിച്ചു.

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റോഡുവിള സ്വദേശി അൻവർഷാ (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മൽ (26), അഫ്സൽ (22) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയായിരുന്നു അപകടം.

ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന കാർ എം സി റോഡിലേക്ക് കയറുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻവർഷായുടെ മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റ അജ്മലിനെയും അഫ്സലിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അൻവർഷായുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം; പണവും സിസിടിവി ഹാർഡ് ഡിസ്കും കവർന്നു