ഹോട്ടലിലെ പാചകക്കാരൻ കാർ ഇടിച്ചുമരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി

Published : Nov 25, 2024, 11:56 AM IST
ഹോട്ടലിലെ പാചകക്കാരൻ കാർ ഇടിച്ചുമരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി

Synopsis

അപകട ശേഷം കാർ സംഭവ സ്ഥലത്ത് നിർത്താതെ ഓടിച്ചു പോയി. പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസ്, ഈ കാർ കണ്ടെത്തുകയായിരുന്നു. 

തിരുവല്ല: തിരുവല്ലയിൽ ഒരാളുടെ മരണത്തിനിടയാക്കിയ റോഡപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് കണ്ടെത്തി. കാർ ഡ്രൈവറെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെ തിരുവല്ല പെരുന്തുരുത്തിയിലായിരുന്നു അപകടമുണ്ടായത്. ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന കോട്ടയം നാട്ടാശേരി സ്വദേശി ഷിബു ആണ് മരിച്ചത്.

ഇന്നോവ കാറാണ് ഷിബുവിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ടത്. എന്നാൽ അപകട ശേഷം കാർ സംഭവ സ്ഥലത്ത് നിർത്താതെ ഓടിച്ചു പോയി. പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസ്, ഈ കാർ കണ്ടെത്തുകയായിരുന്നു. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ സ്വദേശി അശ്വിൻ കൃഷ്ണയെയും (20) പിടികൂടിയിട്ടുണ്ട്. അപകടത്തിൽ കാറിന്റെ മുൻഭാഗത്ത് തകരാറുകൾ സംഭവിക്കുകയും മുന്നിൽ ചില്ല് പൊട്ടുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി