
പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. സ്വകാര്യബസിന്റെ മുൻവശം തകർന്നു. പുലർച്ചെ നാല് മണിയോടെ സംഭവിച്ച അപകടത്തിൽ ആർക്കും പരിക്കില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam