
കഞ്ഞികുഴി: സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിവന് ദാരുണാന്ത്യം. ചെറുവാരണം സിന്ധുഭവനത്തിൽ വിജയന്റെ മകൻ ജിതു വിജയൻ (ശരത് 26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പൊക്ലാശേരിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുമ്പോഴായിരുന്നു കണിച്ചു കുളങ്ങരയില്‍ ജിതു ജയന്റെ ബൈക്ക് കാറുമായി ഇടിച്ച് അപടകടം നടന്നത്. പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ജിതു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുത്തനമ്പലം വടക്ക് കൈതളായിൽ ഷാപ്പിന് കിഴക്കുവശത്തെ വീട്ടുവളപ്പിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam