വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; സംഭവം തിരുവനന്തപുരം പാലോട്, ആത്മഹത്യയെന്ന് നി​ഗമനം

Published : Feb 11, 2025, 11:14 PM ISTUpdated : Feb 11, 2025, 11:25 PM IST
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; സംഭവം തിരുവനന്തപുരം പാലോട്, ആത്മഹത്യയെന്ന് നി​ഗമനം

Synopsis

വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

തിരുവനന്തപുരം: പാലോട് - കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ  ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് സംഭവം. വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

നേരത്തെ പുരുഷോത്തമൻ ഗൾഫിൽ ആയിരുന്നു. പാലോട് കുറച്ച് നാൾ ജീപ് ഓടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. നാളെ ഇൻക്വസ്റ്റ് നടപടികൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. 
സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാ​ഗിം​ഗ്, 5പേർ കസ്റ്റഡിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിനിടെ ആന ഇടഞ്ഞു; വയനാട് പുൽപ്പള്ളിയിൽ രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക്
വിഴിഞ്ഞം തീരത്ത് 2 ബോട്ടുകൾ, പരിശോധിച്ചപ്പോൾ തമിഴ്നാട് സ്വദേശികൾ, മതിയായ രേഖകളില്ല; പിടികൂടി ഫിഷറീസ് വകുപ്പ്