വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ തീപിടിച്ച് പൂർണമായും കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Apr 26, 2024, 2:31 PM IST
Highlights

കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയാണ് അപകടമുണ്ടായത്.  കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. മുക്കം ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ആദ്യ 6 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടനിര; വോട്ടുചെയ്ത് താരങ്ങളും നേതാക്കളും

 

 

 

click me!