മുൻ ഭാഗത്ത് നിന്നും പുക, കണ്ടപാടെ ഒതുക്കി നിർത്തി; തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published : Dec 30, 2025, 01:03 PM IST
car catches fire

Synopsis

തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടതിനെ തുടർന്ന് ഉടമ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം തോന്നയ്ക്കൽ എ.ജെ കോളെജിന് മുന്നിലെ ദേശീയപാതയിലായിരുന്നു സംഭവം. വാഹനത്തിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടമയായ കൊല്ലം സ്വദേശി കാർ ദേശീയപാതയോരത്തേക്ക് ഒതുക്കി നിർത്തിയതിനാൽ ആർക്കും പരുക്കുണ്ടായില്ല. കാർ നിർത്തിയതിന് പിന്നാലെ ശക്തമായി പുകയും തീയും ഉയർന്നെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിർമാണ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. 

തൊഴിലാളികൾ സമീപത്ത് നിന്നും ചെറിയ പൈപ്പ് എത്തിച്ച് കാറിലേക്ക് വെള്ളം ഒഴിച്ചും, നാട്ടുകാർ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഫയർ എസ്റ്റിഗ്യുഷർ കാറിലേക്ക് പ്രവർത്തിപ്പിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. എൻജിനിൽ നിന്നും പുക ഉയരുന്നത് തുടർന്നതോടെ ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി അരമണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജൻവാക്' വാക്‌സീനേഷൻ ക്യാമ്പെയ്ൻ ജനുവരിയിൽ തുടങ്ങും; 15 ലക്ഷത്തോളം കുട്ടികൾക്ക് മലപ്പുറത്ത് കുത്തിവെപ്പെടുക്കും
കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു