കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

Published : Dec 30, 2025, 10:40 AM ISTUpdated : Dec 30, 2025, 12:50 PM IST
kozhikkode death

Synopsis

കരിപ്പൂർ വിമാനത്താവളത്തിൻ്റെ കാഴ്ച കാണാനെത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ താഴ്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു.  

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനു സമീപം വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കാഴ്ച്ച കാണാൻ കൂട്ടുകാരോടൊപ്പം കുന്നിൽ മുകളിലെത്തിയ ജിതിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു .പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വീഴ്ച്ചയിൽ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ
'ബിജെപിയുമായി കൂട്ടുകൂടണമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും'; ടിഎം ചന്ദ്രൻ