കുറ്റ്യാടി ചുരത്തിലെ മൂന്നാം വളവിൽ കാറിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Published : Feb 05, 2025, 10:42 PM IST
കുറ്റ്യാടി ചുരത്തിലെ മൂന്നാം വളവിൽ കാറിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Synopsis

ഗുരുതരാവസ്ഥയിലായ രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശി പി.പി രാജന്‍ എന്ന ദാസന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ജനുവരി 31നായിരുന്ന അപകടം ഉണ്ടായത്. ചുരത്തിലെ മൂന്നാം വളവില്‍ വെച്ച് രാജന്‍ സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കാറിന്റെ ചില്ല് തകര്‍ത്ത് പൊള്ളലേറ്റ് കിടന്ന രാജനെ പുറത്തെടുത്തു. തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

READ MORE: ബ്രൗണ്‍ ഷൂവും കാക്കി പാന്റും; പൊലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ