മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published : Dec 25, 2022, 11:41 AM IST
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Synopsis

മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചു.മൂവാറ്റുപുഴ  ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 

ഇടുക്കി : മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി യതിനാൽ അപകടം ഒഴിവായി. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചു.മൂവാറ്റുപുഴ  ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി