ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല

Published : Feb 16, 2023, 02:54 AM IST
ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല

Synopsis

കുമാരപുരം കാട്ടിൽ മാർക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിന് മുന്നിൽ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത്  കാർ നിർത്തിയതിനുശേഷം  പുറത്തിറങ്ങിയപ്പോൾ  കാറിന് മുൻഭാഗത്ത് നിന്നും  തീ പടരുന്നത് കണ്ടത്. 

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷന്  സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം.

കുമാരപുരം കാട്ടിൽ മാർക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിന് മുന്നിൽ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത്  കാർ നിർത്തിയതിനുശേഷം  പുറത്തിറങ്ങിയപ്പോൾ  കാറിന് മുൻഭാഗത്ത് നിന്നും  തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേനാവിഭാഗം  എത്തി തീ അണച്ചു. 

കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്ത് നശിച്ചു. അക്ഷയുടെ സുഹൃത്ത് കരുവാറ്റ സ്വദേശി  നിയാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ.  സർവീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആയിരുന്നു കാറിന് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Read Also: ദിവസങ്ങളായി പൊട്ടക്കിണറ്റിൽ ദുരിതത്തിലായി തെരുവ് നായ; കയ്യൊഴിഞ്ഞ് അ​ഗ്നിശമനസേന, പ്രതീക്ഷ കൈവിടാതെ നാട്ടുകാർ

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ