Asianet News MalayalamAsianet News Malayalam

ദിവസങ്ങളായി പൊട്ടക്കിണറ്റിൽ ദുരിതത്തിലായി തെരുവ് നായ; കയ്യൊഴിഞ്ഞ് അ​ഗ്നി ശമനസേന, പ്രതീക്ഷ കൈവിടാതെ നാട്ടുകാർ

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി, തെരുവ് നായയെ രക്ഷിക്കാൻ കഴിയില്ല എന്ന് അഗ്നിശമന സേന നിലപാടെടുത്തിരിക്കുകയാണ്.   ഏഴ് ദിവസമായി കിണറിനുള്ളിലേക്ക് ആഹാരം കയർ കെട്ടി ഇറക്കി നായയെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുകയാണ് നാട്ടുകാർ. 

stray dog has been in distress for days in a well
Author
First Published Feb 16, 2023, 2:48 AM IST

തിരുവനന്തപുരം: ഒരാഴ്ചയോളമായി 50 അടിയോളം താഴ്ചയുള്ള പൊട്ട കിണറിൽ അകപ്പെട്ട് തെരുവ് നായ.  സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി, തെരുവ് നായയെ രക്ഷിക്കാൻ കഴിയില്ല എന്ന് അഗ്നിശമന സേന നിലപാടെടുത്തിരിക്കുകയാണ്.   ഏഴ് ദിവസമായി കിണറിനുള്ളിലേക്ക് ആഹാരം കയർ കെട്ടി ഇറക്കി നായയെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുകയാണ് നാട്ടുകാർ. 

ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി കൃഷകുമാറിൻ്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആണ് സംഭവം. ഇക്കഴിഞ്ഞ 11ന് കിണറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് കൃഷ്ണകുമാറും സമീപ വാസികളും നോക്കുമ്പോഴാണ് പോട്ട കിണറിന് ഉള്ളിൽ നായയെ കാണുന്നത്. തുടർന്ന് 1നായയെ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കൈവരിയില്ലാത്ത പോട്ട കിണറിന് 55 അടിയോളം താഴ്ചയുണ്ട്. ശ്രമങ്ങൾ വിഫലമായതോടെ കൃഷ്ണകുമാർ കൃഷ്ണകുമാർ വിഴിഞ്ഞം അഗ്നിശമന സേനയെ ബന്ധപ്പെട്ടെങ്കിലും തെരുവ് നായ അല്ലേ എന്നും അതിനെ സുരക്ഷാ കാരണങ്ങളാലും പേ പിടിക്കുന്ന സമയം ആയതിനാലും  രക്ഷിക്കാൻ കഴിയില്ല എന്നും അത്തരത്തിൽ നിർദ്ദേശം ഉണ്ടെന്നും അതിനാൽ അടുത്തിടെയായി നായ്ക്കളെ രക്ഷിക്കാൻ പോകാറില്ല എന്നും ഫോൺ എടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞതായി കൃഷ്ണകുമാർ പറഞ്ഞു. പല തവണ ബന്ധപ്പെട്ടെങ്കിലും ഭലം കണ്ടില്ല. ഇതോടെ ദിവസവും കൃഷ്ണകുമാർ കവറിൽ ഭക്ഷണം നിറച്ച് കയറിൻ്റെ സഹായത്തോടെ കിണറ്റിലേക്ക് ഇറക്കി നായക്ക് നൽകി വരികയാണ്. 

ആറുമാസങ്ങൾക്ക് മുൻപ് ഇതേ കിണറിൽ സമീപത്തെ വീട്ടിൽ വളർത്തുന്ന നായ അകപ്പെട്ടപ്പോഴും നാട്ടുകാർ അഗ്നിശമനസേനയുടെ സേവനം തേടിയെങ്കിലും അന്നും സഹായം ലഭിച്ചില്ല എന്ന് പറയുന്നു. തെരുവുനായ് ആണെങ്കിലും അതും ഒരു ജീവനാണെന്നും ഉപകരണങ്ങൾ ലഭിച്ചാൽ തങ്ങൾ തന്നെ നായ രക്ഷിക്കാം എന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്.  അപകടസ്ഥിതിയിൽ കിടക്കുന്ന കിണർ മൂടണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പുരയിടത്തിന്റെ ഉടമ തയ്യാറാകുന്നില്ല എന്ന് ആരോപണമുണ്ട്. 

Read Also: കയ്യേറ്റം ചെയ്തെന്ന് വനിതാ ഡോക്ടർ, മലപ്പുറത്ത് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർ അറസ്റ്റിൽ; വ്യാജപരാതിയെന്ന് കുടുബം

Follow Us:
Download App:
  • android
  • ios