സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

Published : Oct 16, 2024, 12:56 PM IST
സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

Synopsis

സിഗ്നൽ പോയിന്‍റിൽ വച്ച് തമിഴ്നാട്ടിൽ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

ചാരുംമൂട്: അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികൾ തകർന്നു. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശ്ശടിയുടെ കൈവരികളാണ് തകർന്നത്. അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. 

സിഗ്നൽ പോയിന്‍റിൽ വച്ച് തമിഴ്നാട്ടിൽ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയും കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിലാണ് കൈവരികൾ തകർന്നത്. കുരിശ്ശടിക്ക് കേടുപാടില്ല. സമീപത്തെ ഫുട്പാത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. നൂറനാട് പൊലീസ് കേസെടുത്തു.

പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, തേങ്ങ ഉടച്ച് നാരങ്ങയും മുളകും തൂക്കി ഇന്ത്യയിലെ ജർമൻ അംബാസഡർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്