
കൊച്ചി: കൊച്ചിയിൽ കിലോമീറ്ററുകളോളം അപകടകരമായ രീതിയിൽ ബോണറ്റിൽ കിടന്ന ആളുമായി സഞ്ചരിച്ച വാഹനം നാട്ടുകാർ തടഞ്ഞു. ആലുവ സ്വദേശി സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരൂർ സ്വദേശി ബക്കറാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം ഉണ്ടായത്. എറണാകുളം ആലുവ സ്വദേശിയുടെ കാർ വിവാഹ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തിരുന്നു. വാഹനം തിരികെ നൽകാതായതോടെ ഉടമ പൊലീസിൽ പരാതി നൽകി. പിന്നീട് വാഹനം അന്വേഷിച്ചെത്തിയപ്പോഴാണ് വാടകയ്ക്ക് എടുത്ത ആളുമായി തർക്കത്തിൽ ഏർപ്പെടുന്നത്. എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടയാണ് ബോണറ്റിൽ കയറി കിടന്നത്.