തൃശൂരിൽ കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Published : Nov 21, 2025, 10:34 AM IST
Athira accident death

Synopsis

കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്ത് പുറത്തേക്ക് വന്ന നിലയിലാണ്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

തൃശൂർ: ചരക്ക് ലോറി തട്ടി കാറിനു മുകളിലേക്ക് പൊട്ടി വീണ മരകൊമ്പ് കുത്തികയറി കാർ യാത്രക്കാരിയായ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണു (27) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിന് അപകടത്തിൽ പരിക്കേറ്റു. എടപ്പാൾ കെവിആർ ഓട്ടോമോബൈൽസിലെ ജീവനക്കാരിയാണ് ആതിര.

കോഴിക്കോട് ഭാഗത്തു നിന്ന് വന്നിരുന്ന ലോറി റോഡരികിൽ നിന്ന വാക മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്ത് പുറത്തേക്ക് വന്ന നിലയിലാണ്. അപകടം നടന്ന ഉടനെ തന്നെ റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയുംതൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല.

ലോറിയുടെ മുകൾഭാഗം തട്ടിയാണ് കൊമ്പ് പൊട്ടി വീണത്. പൊട്ടിവീണ കൊമ്പ് പുറകിൽ വരികയായിരുന്നു കാറിനുള്ളിലേക്ക് കുത്തി കയറുകയായിരുന്നു. അപകടം വരുത്തിയ ലോറി നിർത്താതെ പോയി. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി. വിവരമറിഞ്ഞ കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകനൊപ്പം കൊച്ചിയിൽ ജീവിക്കാൻ 14കാരിയും കാമുകനും ബന്ധുക്കളും വണ്ടി കയറി, ആലുവയിൽ കാലുകുത്തിയതും ട്വിസ്റ്റ്! കയ്യോടെ പിടികൂടി ആർപിഎഫ്
പുലര്‍ച്ചെ 3 മണിക്ക് ഒറ്റമുണ്ട് കഴുത്തിൽ കെട്ടിയെത്തി, മുക്കും മൂലയും നടന്നു കണ്ടു, 2ാം നിലയിലൂടെ അകത്ത് കയറി ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ചു