
ഹരിപ്പാട്: കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും കൈക്കുഞ്ഞ് അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ 4.30-ഓടെ പാനൂർ വാട്ടർടാങ്ക് ജങ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വിദേശത്തേക്ക് പോകുന്ന ചാമേത്ത് വീട്ടിൽ സൂര്യയെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവായ ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും വരുമ്പോൾ സൂര്യയുടെ വീടിന്റെ തൊട്ടുമുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സുധീർ, ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെത്തുടർന്ന് അയൽവാസിയായ സവാദ് ഓടിയെത്തി ഡോർ തുറന്ന് നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടിൽ കാര്യമായി വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ പൂർണമായും തകർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam