ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂ‍ർണമായും കത്തിനശിച്ചു, കാറിലുണ്ടായിരുന്ന കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

Published : Feb 13, 2026, 11:15 AM IST
 car fire

Synopsis

ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. തീപ്പൊരി കണ്ടതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയത് കൊണ്ട് രക്ഷപ്പെട്ടു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തീപ്പൊരി കണ്ടതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയത് കൊണ്ട് രക്ഷപ്പെട്ടു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം