നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചുകയറി; കാറും കടയും തകർന്നു

Published : Dec 04, 2019, 10:00 PM IST
നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചുകയറി; കാറും കടയും തകർന്നു

Synopsis

ഹ്യുണ്ടായ് ഐ ട്വന്റി കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശവും കടയിലെ ഉപകരണങ്ങളും നശിച്ചു. 

ഹരിപ്പാട്: നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചുകയറി കാറും കടയും തകർന്നു. വന്‍ അപകടത്തില്‍ നിന്നും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീയപുരം പോളത്തുരുത്തേൽ ഷരീഫിന്റെ ബിരിയാണി കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കാർ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു . 

ഹ്യുണ്ടായ് ഐ ട്വന്റി കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശവും കടയിലെ ഉപകരണങ്ങളും നശിച്ചു. ഏകദേശം മുപ്പതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ ഷരീഫ് പറഞ്ഞു.

കൊല്ലം കാക്കനാട് പ്രവീൺസദനത്തിൽ കൃഷ്ണനും മറ്റു രണ്ടു പേരുമായിരുന്നു കാറിലുണ്ടായിരുന്നത്.   കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ എയര്‍ ബാഗിന്‍റെ സംരക്ഷണം ലഭിച്ചതിനാലാണ് അപകടം കൂടാതെ  യാത്രികർ രക്ഷപെട്ടത്.  വീയപുരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ