ആലപ്പുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 5 പേര്‍ക്ക് പരിക്ക്

Published : Nov 08, 2022, 05:12 PM ISTUpdated : Nov 08, 2022, 05:14 PM IST
ആലപ്പുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 5 പേര്‍ക്ക് പരിക്ക്

Synopsis

റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

ആലപ്പുഴ : ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം.  അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

അതേ സമയം, പാലക്കാട് പുതുശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്  കണ്ടെയ്നർ ലോറിയുടെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുൻവശത്തിരുന്ന് സഞ്ചരിക്കുകയായിരുന്നവ‍ര്‍ക്കാണ് പരിക്കേറ്റത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയത്. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്കാണ് പോയിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. 


 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്