
കൊല്ലം: പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയ്ക്ക് (43) ഗുരുതര പരിക്ക്. പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ ആയിരുന്നു അപകടം. ചിറക്കര റോഡിൽ നിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു ചിഞ്ചുവും റെജിയും. ഈ സമയം നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. ചിഞ്ചുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായ് പരുക്കേറ്റ റെജി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam