
ഹരിപ്പാട്: ആലപ്പുഴയിൽ ദേശീയപാതയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരായ രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റു. തോട്ടപ്പള്ളി വാരിയന്തറയിൽ സഫ (15), പല്ലന പുത്തൂർക്കാവ് വിവേക് നിവാസിൽ വിസ്മയ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ദൈവം ഹോട്ടലിന് മുന്നിലായിരുന്നു അപകടം.
മഹാദേവികാട് സ്വദേശി അനിൽകുമാർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിൽ ഇടിച്ച ശേഷമാണ് പെൺകുട്ടികളെ ഇടിച്ചത്. വിസ്മയയുടെ തലയ്ക്കാണ് പരിക്കേറ്റതെങ്കിലും ഇരുവരുടെയും നില ഗുരുതരമല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam